അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റ് യാത്ര - ട്രെയിൻ മാർഗം
(* കോഴിക്കോട് നഗര ഭാഗത്തും നിന്നും അഴിയൂർ ചെക്ക് പോസ്റ്റിലേക്ക് പോകുന്നവർക്ക്)
🔔അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ നിലവിൽ ഒമ്പതുമണിക്കാണ് ഡ്യൂട്ടി മാറുന്നത്.(*മാറ്റങ്ങൾക്ക് വിധേയം)
കോഴിക്കോട്- മാഹി ട്രെയിൻ സീസൺ ടിക്കറ്റ് നിലവിലെ നിരക്ക് ചുവടെ:
1 മാസം = ₹ 270
3 മാസം = ₹ 730
ഒരു മാസത്തെ സീസൺ ടിക്കറ്റ് എടുത്തിട്ട് ട്രെയിൻ യാത്ര സൗകര്യപ്രദവും സുഖപ്രദവുമാണെന്ന് തോന്നിയാൽ പിന്നീട് മൂന്നു മാസത്തെ സീസൺ ടിക്കറ്റ് എടുക്കുന്നതാണ് നല്ലതെന്നാണ് അനുഭവം.(കണക്ക് പ്രകാരം മൂന്ന് മാസത്തെ പെർമനന്റ് ഡ്യൂട്ടി നാല് മാസം ആകും തീരാൻ ചിലപ്പോൾ നീണ്ടേക്കാം)
ട്രെയിൻ(കോഴിക്കോട് -മാഹി) സമയം
1. മാംഗ്ളൂർ സെൻട്രൽ മെയിൽ - 7.30 am(കോഴിക്കോട്) - 8.22 am (മാഹി)
2. ഷൊർണൂർ - കണ്ണൂർ മെമു (ഞായർ ഇല്ല)
6.32 am(കോഴിക്കോട്) - 7.44 am
(മുക്കാളി)
3. മാംഗ്ളൂർ സെൻട്രൽ എക്സ്പ്രസ് - 6.10 am(കോഴിക്കോട്) - 7.09 am (മാഹി)
ട്രെയിൻ(മാഹി-കോഴിക്കോട്) സമയം
1. ചെന്നൈ എഗ്മോർ എക്സ്പ്രസ് - 9.35 am (മാഹി)- 10.30 am (കോഴിക്കോട്)
2.ഏറനാട് എക്സ്പ്രസ് -
10.05 am (മാഹി)- 11.30 am (കോഴിക്കോട്)
"Where is my train" ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ട്രെയിൻ സമയം മനസ്സിലാക്കാം.
മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഉദ്ദേശം 1.5 കിലോമീറ്റർ ദൂരം ഓട്ടോയിൽ സഞ്ചരിച്ചാൽ(മാഹി റെയിൽവേ സ്റ്റേഷൻ മുതൽ അഴിയൂർ ചുങ്കം വരെ ഓട്ടോ ചാർജ് ₹30) (നടക്കാൻ താൽപര്യമുള്ളവർക്ക് ഉദ്ദേശം 20 മിനുറ്റ് നടന്നാൽ) അഴിയൂർ ചുങ്കത്ത് എത്താം. അഴിയൂർ ചുങ്കത്ത് നിന്ന് തലശ്ശേരി - വടകര ബസ്സിൽ കയറിയിട്ട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു അടുത്തുള്ള അഴിയൂർ എക്സൈസ് ചെക്ക് പോസ്റ്റിൽ ഇറങ്ങാം. (₹ 10 ബസ് ചാർജ് )
(*മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരിട്ട് അഴിയൂർ എക്സൈസ് ചെക്ക്പോസ്റ്റിലേക്ക് ഓട്ടോ ചാർജ് ₹80)
ഷൊർണൂർ-കണ്ണൂർ മെമു ട്രെയിനിൽ കയറിയാൽ മുക്കാളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ട്.മുകളിൽ സൂചിപ്പിച്ച മറ്റ് ട്രെയിനുകൾക്കൊന്നും മുക്കാളിയിൽ സ്റ്റോപ്പ് ഇല്ല. മുക്കാളിയിലാണ് ഇറങ്ങുന്നതെ ങ്കിൽ അവിടെ നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ നടന്നാൽ നേരിട്ട് എക്‌സൈസ് ചെക്ക് പോസ്റ്റിൽ എത്താം.ഷൊർണൂർ-കണ്ണൂർ മെമു ട്രെയിനിൽ സാധാരണ അധികം തിരക്ക് ഉണ്ടാവാറില്ല കൂടാതെ നേരത്തെ ഉദ്ദേശം 8 am മണി സമയത്ത് മുക്കാളിയിൽ എത്തുകയും ചെയ്യും.
ഷൊർണൂർ-കണ്ണൂർ മെമുവിൽ കയറിയാൽ ലോക്കൽ സ്റ്റേഷനുകളിൽ ഒക്കെ നിർത്തുമെങ്കിലും സമയത്ത് എത്താറുണ്ട്.
മാംഗ്ളൂർ സെൻട്രൽ മെയിൽ
കോഴിക്കോട് ഭാഗത്തുനിന്ന് മാഹിയിലേക്ക് പോകുമ്പോൾ ഈ ട്രെയിനിലാണ് മിക്കപ്പോഴും സഞ്ചരിക്കാറുള്ളത്.പലപ്പോഴും ട്രെയിൻ വൈകിയാണ് ഓടാറുള്ളത്. മിക്ക ദിവസങ്ങളിലും തിരക്കുണ്ടാകാറുണ്ട്.ഉത്സവ സമയങ്ങളിലും വിശേഷാൽ ദിവസങ്ങളിലും അഭൂതപൂർവ്വമായ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്.അപൂർവ്വം സന്ദർഭങ്ങളിൽ ഇരിക്കാൻ സീറ്റ് കിട്ടാറുണ്ട്.ട്രെയിനിന്റെ മുൻഭാഗത്തായി രണ്ടും പിൻഭാഗത്തായി രണ്ടും ജനറൽ കമ്പാർട്ട്മെന്റുകളാണുള്ളത്. പുറകിലുള്ള ജനറൽ കമ്പാർട്ട്മെന്റുകളിൽ യാത്ര ചെയ്യുന്നതാണ് സൗകര്യം. മുൻഭാഗത്തുള്ള കമ്പാർട്ട്മെന്റുകളിൽ തിരക്ക് കുറയാൻ സാധ്യതയുണ്ടെങ്കിലും പുറകിലുള്ള കമ്പാർട്ട്മെന്റുകളിൽ കയറിയാൽ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും പെട്ടെന്ന് പുറത്ത് കടക്കാൻ സൗകര്യമുണ്ട് ) ട്രെയിൻ ടൈംടേബിൾ പ്രകാരം 8.22 am നാണ് മാഹിയിൽ എത്തേണ്ടതെങ്കിലും പലപ്പോഴും വൈകിയാണ് മാഹിയിൽ എത്താറുള്ളത്.(ഉദ്ദേശം 8.45 am- 9 am ആകും ചില സമയത്ത് 9.30 am വരെ ആയിട്ടുണ്ട്)(സ്റ്റോപ്പുകൾ: കോഴിക്കോട്, കൊയിലാണ്ടി,വടകര,മാഹി).
*അഴിയൂർ ചെക്ക് പോസ്റ്റിൽ നിന്നും കോഴിക്കോട് നഗര ഭാഗത്തേക്ക്
9.35 am മണിക്ക് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എഗ്മോർ എക്സ്പ്രസ്സ്,10.05 am മണിക്ക് ഏറനാട് എക്സ്പ്രസ് പിന്നെ ഉള്ളത് 12.25 pm മണിക്ക് കോയമ്പത്തൂർ എക്സ്പ്രസ്. മേൽ സൂചിപ്പിച്ച ട്രെയിനുകൾ മിക്കപ്പോഴും വൈകിയാണ് ഓടാറ്.അടുത്തടുത്ത സമയത്തുള്ള ചെന്നൈ എഗ്മോർ എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ് ട്രെയിനുകളിൽ ഏറനാട് എക്സ്പ്രസ്സിൽ തിരക്ക് കുറവായിരിക്കും.
⭐നേട്ടങ്ങൾ:
ട്രെയിൻ യാത്ര സുഖകരം,ലാഭകരം,യാത്രാക്ഷീണം ഉണ്ടാവില്ല,മൂരാട് പാലം, ഹൈവേ റോഡ് പണി നടക്കുന്ന കാരണം ബസ്സുകളും,മറ്റു യാത്ര വാഹനങ്ങളും ഗതാഗതക്കുരുക്കിൽ പെടാറുണ്ട്.
⭐കോട്ടങ്ങൾ:
ട്രെയിനുകൾ മിക്കപ്പോഴും വൈകിയോടുന്നു.കുറഞ്ഞ ജനറൽ കമ്പാർട്ട്മെന്റുകൾ ഉള്ളത് കാരണം മിക്ക ദിവസങ്ങളിലും തിരക്ക് അനുഭവപ്പെടാറുണ്ട്. ട്രെയിനുകൾ കുറവുള്ളതിനാലും കാലത്ത് എഴുന്നേറ്റ് യാത്ര ചെയ്യാനുമുള്ള ബുദ്ധിമുട്ട്.
വാൽക്കഷണം:
തിരക്കുള്ള സമയത്ത് ചിലപ്പോൾ സ്ലീപ്പർ കമ്പാർട്ട്മെന്റുകളിലും കയറി യാത്ര ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ